Posted On
date_range Updated On
date_range യുവാവിനെ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ
കൊല്ലം: യുവാവിനെ കുത്തിപരിക്കേൽപ്പിച്ച പ്രതി പൊലീസ് പിടിയിലായി. പള്ളിത്തോട്ടം, അനുഗ്രഹ നഗർ-156 ൽ ജോബിൻ (29) ആണ് പള്ളിത്തോട്ടം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് നാലിനാണ് കേസിനാസ്പദമായ സംഭവം. ജോലിക്ക് പോകുന്നതിനായി തോപ്പ് കടപ്പുറത്ത് നിൽക്കുകയായിരുന്ന പള്ളിത്തോട്ടം നിവാസിയായ സിബിനുമായി ജോബിൻ കാരണം കൂടാതെ തർക്കിക്കുകയും കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. പള്ളിത്തോട്ടം ഇൻസ്പെക്ടർ ഫയാസിന്റെ നേതൃത്വത്തിൽ എസ്.ഐ ജോസ്, എ.എസ്.ഐ മാരായ സുനിൽ, കൃഷ്ണകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.