നായ്​ക്കൾക്ക് ആഹാരം നൽകുന്ന എസ്.ഐ (ഇൻസെറ്റിൽ എസ്.ഐ ലഗേഷ്കുമാർ)

അഞ്ചാലുംമൂട്​: തെരുവിൽ അനാഥരായി അലയുന്ന നായ്​ക്കൾക്ക് സ്​നേഹത്തി​െൻറ അന്നമൂട്ടി ഒരു പൊലീസ്​ സബ്​ ഇൻസ്​പെക്​ടർ. കൊല്ലം അഞ്ചാലുംമൂട് പൊലീസ് സ്‌റ്റേഷനിലെ എസ്.ഐ ലഗേഷ്കുമാറാണ്​ ഭക്ഷണമൊരുക്കി നാല്​ നായ്​ക്കളുടെ 'സ്​നേഹിതനായി' മാറിയിരിക്കുന്നത്​.

നാല്​ നായ്​ക്കളും എല്ലാദിവസവും ആഹാരത്തിനായി എസ്.ഐയെ തേടിയെത്തുന്നു. അഞ്ചാലുംമൂട് പൊലീസ് സ്‌റ്റേഷനിൽ ജോലിക്കെത്തിയ നാൾ മുതൽ തുടങ്ങിയതാണ് ഈ ബന്ധം. മൂന്ന് തവണയായി എട്ട് വർഷത്തിലേറെയായി ഇദ്ദേഹം അഞ്ചാലുംമൂട് പൊലീസ് സ്​റ്റേഷനിൽ ഡ്യൂട്ടി ചെയ്യുന്നു.നായ്​ക്കളുടെ ഭക്ഷണത്തിനായി ചെറിയൊരു തുകയും നീക്കി​െവച്ചിട്ടുണ്ട്. എസ്.ഐ ലഗേഷ്കുമാറും നായ്​ക്കളുമായുള്ള സ്നേഹത്തി​െൻറ ദൃശ്യങ്ങൾ സ്​റ്റേഷനിലെ എ.എസ്.ഐ ബാബുക്കുട്ടൻ പകർത്തിയത് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു.

രണ്ടുതവണ കുറ്റാന്വേഷണ മികവിന് ബാഡ്ജ് ഓഫ് ഓണർ പുരസ്​കാരം ഡി.ജി.പിയിൽ നിന്ന് ലഭിച്ച ഉദ്യോഗസ്ഥനാണ്​ ലഗേഷ്​ കുമാർ. നായ്​ക്കൾക്ക്​ അന്നമൂട്ടുന്നതിന്​ സ്​​േറ്റഷനിലെ മറ്റ് ഉദ്യോഗസ്ഥരുടെയും കുടുംബത്തി​െൻറയും പിന്തുണയും അദ്ദേഹത്തിനുണ്ട്​​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.