തഴുത്തല നാഷനൽ പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ
പരിപാടി
Posted On
date_range Updated On
date_range ഓണാഘോഷം ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ച് വിദ്യാർഥികൾ
കൊട്ടിയം: ഓണാഘോഷം ലഹരിവിരുദ്ധ ബോധവത്കരണത്തിനായി മാറ്റി വെച്ച് തഴുത്തല നാഷനൽ പബ്ലിക് സ്കൂൾ വിദ്യാർഥികളും അധ്യാപകരും. ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികൾ ലഹരി വിരുദ്ധ പ്രചാരണ യാത്രയും ബോധവത്കരണ തെരുവുനാടകവും നടത്തി. കൊട്ടിയം, കണ്ണനല്ലൂർ, പള്ളിമുക്ക് എന്നിവിടങ്ങളിലാണ് ബോധവത്കരണ പരിപാടികൾ നടന്നത്. ലഹരിവിരുദ്ധ പ്രചാരണ വാഹന യാത്ര സ്കൂൾ ചെയർമാൻ ഡോ.കെ.കെ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ നീമ എസ്. നായർ, വൈസ് പ്രിൻസിപ്പൽ എസ്. സുബിന എന്നിവർ നേതൃത്വം നൽകി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.