Posted On
date_range Updated On
date_range അറുപതോളം മുയലുകളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു
കല്ലുവാതുക്കൽ: തെരുവ് നായ്ക്കൾ ഷെഡ് പൊളിച്ച് വളർത്തു മുയലുകളെ കൂട്ടത്തോടെ കടിച്ചുകൊന്നു. കർഷകനായ കല്ലുവാതുക്കൽ ഇളംകുളം കൃഷ്ണ മന്ദിരത്തിൽ പി.ജയപ്രകാശിന്റെ ഫാമിലെ അറുപതോളം മുയലുകളെയാണ് കൊന്നത്. വീട്ടുവളപ്പിലെ ഷെഡിലാണ് മുയലുകളെ വളർത്തിയിരുന്നത്. ഇറച്ചിക്ക് അല്ലാതെ വീടുകളിൽ വളർത്തുന്ന അരുമ ഇനം മുയലുകളെയാണ് നായ്ക്കൾ കൊന്നു തിന്നത്.
പുലർച്ചെ ജയപ്രകാശ് ഷെഡിനു സമീപമെത്തിയപ്പോൾ പത്തോളം തെരുവ് നായ്ക്കൾ സ്ഥലത്തുണ്ടായിരുന്നു. ഷെഡ് മറച്ചിരുന്ന മെഷിന്റെ ഒരു ഭാഗം പൊളിച്ച് ആ വിടവിലൂടെയാണ് നായ്ക്കൾ ഉള്ളിൽ കടന്നത്. ചിലതിനെ പാതി ഭക്ഷിച്ചിരുന്നു. ഷെഡിലും പുറത്തുമായി മുയലുകളുടെ ശരീരം ചിതറി കിടന്നു. വിവിധ നിറങ്ങളിലുള്ള മുയലുകളെ വീടുകളിലും മറ്റും വളർത്തുന്നതിനു ജോഡിക ളായാണ് വിറ്റിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.