Posted On
date_range Updated On
date_range സംസ്ഥാന സീനിയർ ബാഡ്മിൻറൺ ചാമ്പ്യൻഷിപ് കൊല്ലത്ത്
കൊല്ലം: സംസ്ഥാന സീനിയർ ബാഡ്മിൻറൺ ചാമ്പ്യൻഷിപ് ശനിയാഴ്ചമുതൽ 29 വരെ കൊല്ലത്ത് നടക്കും. കൊല്ലം മുഖത്തല സ്പോർട്സ് സിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ 14 ജില്ലകളിൽനിന്ന് മത്സരങ്ങളിലൂടെ തെരഞ്ഞെടുക്കപ്പെട്ടവർ പങ്കെടുക്കും.
മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. കേരള ബാഡ്മിൻറൺ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കെ. അനിൽകുമാർ അമ്പലക്കര അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ കെ. അനിൽകുമാർ അമ്പലക്കര, രാജീവ് ദേവലോകം, അഡ്വ. ധീരജ് രവി, എ.കെ. അൽത്താഫ്, ഷാഹുൽ ഹമീദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.