ശക്തികുളങ്ങര ഹാ​ർ​ബ​റി​ലെ സെ​പ്റ്റി​ക് ടാ​ങ്കി​ൽ നി​ന്ന് ​അ​സ്ഥി​കൂ​ട ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​പ്പോ​ൾ

സെപ്റ്റിക് ടാങ്കിൽനിന്ന് അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തി

കൊല്ലം: ശക്തികുളങ്ങര ഹാർബറിലെ സെപ്റ്റിക് ടാങ്കിൽനിന്ന് അസ്ഥികൂടവും തലയോട്ടിയും കണ്ടെത്തി. ടാങ്ക് വൃത്തിയാക്കുകയായിരുന്ന തൊഴിലാളികളാണ് കണ്ടത്. ശക്തികുളങ്ങര പൊലീസ് സ്ഥലത്തെത്തി പ്രാഥമികപരിശോധനയിൽ അസ്ഥികൾ മൃഗത്തിന്റേതാകാമെന്ന് ആദ്യം സംശയിച്ചു.

വെറ്ററിനറി സർജൻ സ്ഥലത്തെത്തി പരിശോധിച്ചതിൽ അസ്ഥികൾ മൃഗത്തിന്റേതല്ലെന്ന് വ്യക്തമായി. ഇതോടെ കൂടുതൽ പരിശോധന നടത്തി. തുടർന്നുള്ള തിരച്ചിലിലാണ് ടാങ്കിൽ നിന്ന് തലയോട്ടിയും കണ്ടെത്തിയത്. ശാസ്ത്രീയ പരിശോധനകൾ പൂർത്തിയായാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.

Tags:    
News Summary - Skeleton parts found in septic tank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.