മാലിന്യം തള്ളിയവരെ പിടികൂടാൻ നടപടി
ചാത്തന്നൂർ: റോഡിന്റെ വശങ്ങളിൽ മാലിന്യം തള്ളിയവരെ പിടികൂടാൻ പഞ്ചായത്തും ആരോഗ്യവകുപ്പും നടപടി തുടങ്ങി. ചാത്തന്നൂർ പഞ്ചായത്തിലെ വയലിക്കട വാർഡിൽ വയലിക്കട- വള്ളക്കോട്ട്കൊണം റോഡിന്റെ ഇരുവശവുമാണ് മാലിന്യം തള്ളിയത്. മദ്യകുപ്പികളും പ്ലാസ്റ്റിക് മാലിന്യവും തട്ടുകടകളിൽ ഉപയോഗിക്കുന്ന മൈദമാവും ചാക്കും ആഹാര അവശിഷ്ടങ്ങളും ആണ് തള്ളിയത്.
ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഹേശ്വരി, വാർഡംഗം എ. ദസ്തകീർ, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് ജെ.എച്ച്.ഐ ചന്ദ്രബിന്ദു എന്നിവർ സ്ഥലം സന്ദർശിച്ച് തെളിവ് ശേഖരിച്ചു. കല്ലുവാതുക്കൽ, ചാത്തന്നൂർ എന്നിവിടങ്ങളിലുള്ള സർക്കാർ മദ്യവിൽപന ശാലകളിൽനിന്ന് മദ്യം വാങ്ങിയപ്പോൾ കിട്ടിയ ബില്ലുകളും ശേഖരിച്ചു.
മദ്യശാലകളിൽ സ്ഥാപിച്ച സി.സി ടി.വി കാമറയുടെ സഹായത്തോടെ ആളെകണ്ടെത്തി എ.സി.പി അടക്കമുള്ളവർക്ക് പരാതി നൽകാൻ പഞ്ചായത്ത് സമിതി തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.