Posted On
date_range Updated On
date_range ഗോവന്‍ മദ്യവുമായി മൂന്നുപേര്‍ അറസ്റ്റില്‍
ചാത്തന്നൂർ: ഗോവന്‍ നിർമിത വിദേശ മദ്യവുമായി മൂന്ന് പേര്‍ അറസ്റ്റിലായി. ചാത്തന്നൂര്‍ കാരംകോട് പൂന്തോട്ടത്തില്‍ വീട്ടില്‍ കണ്ണന്‍ (40), കണ്ണേറ്റ ശ്യാം നിവാസില്‍ ശ്യാം (43), ഏറം സനല്‍ നിവാസില്‍ സനല്‍ (51) എന്നിവരെയാണ് ചാത്തന്നൂര്‍ എക്‌സൈസ് റേഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഗോവയില്‍നിന്ന് ട്രെയിന്‍ മാർഗം കടത്തിക്കൊണ്ടുവന്ന മദ്യം സനലിന്റെ വീട്ടില്‍ ശേഖരിച്ച് വെച്ച് ഡ്രൈ ഡേയില്‍ കച്ചവടം നടത്തുകയായിരുന്നു.
വീട്ടില്‍നിന്ന് 53 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു.പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.