മദ്യപാനം ചോദ്യം ചെയ്ത ഗൃഹനാഥനെ ആക്രമിച്ചവർ അറസ്റ്റിൽ
കൊല്ലം: ശക്തികുളങ്ങരയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കൂട്ടം കൂടിയിരുന്നു മദ്യപിച്ചത് ചോദ്യം ചെയ്ത വിരോധത്തിൽ മധ്യവയസ്കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ പ്രതികൾ പിടിയിലായി. ശക്തികുളങ്ങര കാവനാട് ഫാത്തിമ ഐലൻഡിൽ ജിജോ ഭവനിൽ ജിജോ ജോൺ (36), മുക്കാട് സാനു ഭവനിൽ പ്രവീൺ (32), മുക്കാട് അരലപ്പൻ തുരുത്തിൽ ബിനു ഭവനിൽ ബിനു (41) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മാസം 28നാണ് സംഭവം. ഇരുമ്പ് കമ്പി ഉപയോഗിച്ചുള്ള ആക്രമണത്തിൽ വലതു കാലിനും ഇടതുകൈക്കും തലയ്ക്കും പരിക്കേറ്റു. ശക്തികുളങ്ങര എസ്.എച്ച്.ഒ അനീഷ് കുമാറിന്റെ നേതൃത്വത്തിൽ ജി.എസ്.ഐ സജയൻ, എ.എസ്.ഐ ഹാജാ മോൻ, എസ്.സി.പി.ഒ നൗഫൻ ജാൻ, അഖിൽ രാജ്, രാഹുൽ കൃഷ്ണൻ, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.