പൊടിമോനെ (കറുത്ത ഷർട്ട് ) പിടികൂടിയപ്പോൾ
ലഹരിവേട്ട: 403 ഗ്രാം എം.ഡി.എം.എ പിടികൂടി
കൊട്ടാരക്കര: 20 ലക്ഷം രൂപയുടെ എം.ഡി.എം.എയുമായി മധ്യവയസ്കനെ കൊട്ടാരക്കരയിൽ അറസ്റ്റ് ചെയ്തു. പെരുമ്പുഴ സ്വദേശി ദുഷ്യന്തനെ (53 -പൊടിമോൻ)ആണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി 11ഓടെയായിരുന്നു സംഭവം. റൂറൽ ജില്ല പൊലീസ് മേധാവി ഷാജി സുഗുണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, കൊട്ടാരക്കര ഡിവൈ.എസ്.പി എസ്. ഷെരീഫിന്റെ നേതൃത്വത്തിൽ റൂറൽ ഡാൻസാഫ് ടീമും, പൂയപ്പള്ളി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. നാല് പാക്കറ്റുകളിലായി സൂക്ഷിച്ച 403 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. വിപണിയിൽ ഏകദേശം 20 ലക്ഷത്തോളം രൂപ വിലവരും. ചില്ലറ വിൽപനക്കാരിൽനിന്ന് മുൻകൂർ പണം വാങ്ങിയശേഷം ബാംഗളൂരുവിൽനിന്ന് എം.ഡി.എം.എ എത്തിച്ചുകൊടുക്കുന്നതാണ് പൊടിമോന്റെ രീതി. കഴിഞ്ഞ മാസം കൊട്ടാരക്കര കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തുനിന്ന് 150 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തിരുന്നു. കൊട്ടാരക്കരയിൽ എത്തിച്ച ശേഷം ലഹരിപദാർഥങ്ങൾ ആളൊഴിഞ്ഞ മേഖലയിലെത്തി ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നത് പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.