Posted On
date_range Updated On
date_range ഭാര്യാമാതാവിനെ വെട്ടിപ്പരിക്കേൽപിച്ച മരുമകൻ പിടിയിൽ
ശാസ്താംകോട്ട: കുടുംബ കലഹത്തെതുടർന്ന് ഭാര്യാമാതാവിനെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ മരുമകൻ പൊലീസ് പിടിയിലായി. തൊടിയൂർ വടക്ക് ചന്ദനശ്ശേരി വീട്ടിൽ ഹർഷകുമാർ (47) ആണ് പിടിയിലായത്. ശൂരനാട് വടക്ക് പാതിരിക്കൽ തറയിൽശ്ശേരിൽ വിജയമ്മയെയാണ് (58) വെട്ടപ്പരിക്കേൽപിച്ചത്. തിങ്കളാഴ്ച രാത്രി 11.30നാണ് സംഭവം.
ഹർഷകുമാറിെൻറ കടം തീർക്കാൻ വിജയമ്മയുടെ വീടും വസ്തുവും വിറ്റുകൊടുക്കാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ചെവിക്കും കൈക്കും പരിക്കേറ്റ വിജയമ്മയെ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.