സ്‌​കൂ​ൾ ബ​സു​ക​ളു​ടെ ഫി​റ്റ്‌​ന​സ് പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ആ​ശ്രാ​മം മൈ​താ​ന​ത്തെ​ത്തി​ച്ച സ്‌​കൂ​ൾ ബ​സ് പ​രി​ശോ​ധി​ക്കു​ന്ന ജോ​യ​ന്റ് ആ​ർ.​ടി.​ഒ ശ​ര​ത്ച​ന്ദ്ര​ൻ

സ്കൂൾ ബസ് സുരക്ഷ പരിശോധന: കൊല്ലത്ത് പാസായത് 246 വാഹനങ്ങൾ

കൊല്ലം: പുതിയ അധ്യയനവർഷം തുടങ്ങുന്നതിന് മുന്നോടിയായി മോട്ടോർ വാഹനവകുപ്പ് സ്കൂൾവാഹനങ്ങളുടെ സുരക്ഷ പരിശോധന നടത്തി. കൊല്ലം താലൂക്കിലെ വാഹനങ്ങളിൽ പരിശോധനക്ക് വിധേയമായ 274 ബസുകളിൽ 246 എണ്ണം സുരക്ഷ പാസ് നേടി. ബാക്കി വാഹനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ചകൾ പരിഹരിച്ച് അടുത്തദിവസങ്ങളിൽ വീണ്ടും പരിശോധനക്ക് ഹാജരാക്കാനും നിർദേശം നൽകി. പ്രധാനമായും വാഹനത്തിന്റെ മെക്കാനിക്കൽ കണ്ടീഷൻ, വെഹിക്കിൾ ട്രാക്കിങ് സിസ്റ്റം, സുരക്ഷാമിത്ര എന്നിവയാണ് പരിശോധനക്ക് വിധേയമാക്കിയത്. സുരക്ഷാമാനദണ്ഡങ്ങൾ പാസായ എല്ലാ ബസുകൾക്കും മോട്ടോർവാഹനവകുപ്പിന്റെ സുരക്ഷാ സ്റ്റിക്കർ പതിച്ചുനൽകി.

ഇതോടനുബന്ധിച്ചുള്ള റോഡ് സുരക്ഷാബോധവത്കരണത്തിനുള്ള ആദ്യ ക്ലാസ് ബുധനാഴ്ച നടന്നു. 23, 27 തീയതികളിലും ചിന്നക്കടയിൽ ട്രാക്കിന്റെ ഓഫിസിൽ ഉച്ചക്ക് രണ്ടിന് ക്ലാസ് നടക്കും. കൊല്ലം ആർ.ടി.ഒ കെ. അജിത് കുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ജോയൻറ് ആർ.ടി.ഒ ശരത് ചന്ദ്രൻ, എം.വി.ഐമാരായ സൂരജ്, ബിനു കുഞ്ഞുമോൻ, വിനോദ്, എ.എം.വി.ഐമാരായ ഷബീർ അലി, അനൂപ്, ഷിബു, ഓഫിസ് സ്റ്റാഫ് അഭിലാഷ്, ആദർശ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - School bus safety inspection: 246 vehicles passed in Kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.