റോഡിന്റെ മധ്യഭാഗത്തായി രൂപപ്പെട്ട കുഴിയിൽ വെള്ളം കെട്ടിക്കിടക്കുന്നു

മഴ ശക്തി പ്രാപിച്ചതോടെ റോഡുകൾ കുളമായി; ഗതാഗതം ദുരിതപൂർണം

പത്തനാപുരം: മഴ ശക്തിപ്രാപിച്ചതോടെ മേഖലയിലെ ഗ്രാമീണ റോഡുകൾ പലതും തകർന്ന് തുടങ്ങി. പത്തനാപുരം-കാരംമൂട്-മൂലക്കട-കൊച്ചികടവ് റോഡ്, പത്തനാപുരം പുന്നല റോഡിൽ നിന്ന് കുമ്പിക്കൽ നടുമുരുപ്പ് ഭാഗത്തേക്കുള്ള റോഡ് തുടങ്ങിയവയെല്ലാം അപകടകരമാംവിധം തകർന്നുകിടക്കുകയാണ്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗ്രാമീണ റോഡുകൾ അറ്റകുറ്റപ്പണി നടത്തിയെങ്കിലും ആറുമാസം കഴിയും മുമ്പേ എല്ലാം തകർന്നുതുടങ്ങി. റോഡിൽ രൂപം കൊണ്ട വലിയ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നത് കാരണം അപകടസാധ്യത വർധിച്ചിട്ടുണ്ട്. ഇരുചക്രവാഹനങ്ങൾ ഇവിടെ അപകടത്തിൽപെടുന്നതും നിത്യസംഭവമാണ്.ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാനപാതകളിലാണ് വൻ കുഴിയും വെള്ളക്കെട്ടും. ഗ്രാമ പഞ്ചായത്ത് അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

Tags:    
News Summary - Roads turn into waterlogged pits as rain intensifies; traffic becomes severely disrupted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.