കരുനാഗപ്പള്ളി: യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് പന്ത്രണ്ടര വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷിച്ചു. മൈനാഗപ്പള്ളി കോവൂർ തങ്കപ്പൻപിള്ളയെ (68) ആണ് ശിക്ഷിച്ചത്. കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി രാജീവൻ വാചാൽ ആണ് ശിക്ഷ വിധിച്ചത്.
പിഴ ഒടുക്കിയില്ലെങ്കിൽ രണ്ടു മാസം അധികം തടവ് അനുഭവിക്കണം. അടുക്കളയിൽ പാചകം ചെയ്തുകൊണ്ടിരുന്ന അതിജീവിതയോട് ലൈംഗികചുവയോടെ സംസാരിച്ച് വശീകരിച്ച് അതിക്രമം നടത്തുകയായിരുന്നു. എതിർക്കാൻ ശ്രമിച്ചപ്പോൾ രണ്ടു മക്കളെയും മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തി 2023ലും ഒരു വർഷം മുമ്പും ലൈംഗികാതിക്രമം ആവർത്തിച്ചു.
ശാസ്താംകോട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എസ്.ഐ ഹരിലാൽ, ഇൻസ്പെക്ടർമാരായ ജെ. രാകേഷ്, ആർ. രാജേഷ് എന്നിവരാണ് അന്വേഷണം നടത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തു നിന്നും ഒമ്പത് സാക്ഷികളെ വിസ്തരിച്ച് 14 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി എൻ.സി. പ്രേമചന്ദ്രൻ ഹാജരായി. എ.എസ്.ഐ മേരി ഹെലൻ നടപടികൾ ഏകോപിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.