ഏ​രൂ​ർ ഭ​ര​ത​ന്നൂ​രി​ൽ റോ​ഡ​രി​കി​ൽ വീ​ടി​ന് ഭീ​ഷ​ണി​യാ​യി​നി​ന്ന മ​രം മു​റി​ച്ചു മാ​റ്റി​യ​നി​ല​യി​ൽ

അ​ഞ്ച​ലിൽ റോഡിൽനിന്ന് മരങ്ങൾ മുറിച്ച് മാറ്റിയതായി പരാതി

അ​ഞ്ച​ൽ: അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​യ മ​ര​ങ്ങ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ മു​റി​ച്ചു​മാ​റ്റി​യ​താ​യി പ​രാ​തി. ഏ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​വും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ജോ​ജു വി​ൽ​സ​ണെ​തി​രെ​യാ​ണ് സി.​പി.​ഐ ആ​യി​ര​ന​ല്ലൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കും പൊ​ലീ​സി​ലും പ​രാ​തി ന​ൽ​കി​യ​ത്.

ഏ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​യി​ല​റ, ഇ​ര​ണൂ​ർ ക​രി​ക്കം, മ​ണ​ലി​പ്പ​ച്ച പി.​ഡ​ബ്ല്യു.​ഡി റോ​ഡ​രി​കി​ൽ ഭ​ര​ത​ന്നൂ​ർ, ഇ​ര​ണൂ​ർ ക​രി​ക്കം, പ​റ​ങ്കി​മാം മു​ക​ൾ എ​ന്നീ ജ​ങ്ഷ​നു​ക​ളി​ലും അം​ഗ​ൻ​വാ​ടി വ​ള​പ്പി​ലും നി​ന്ന ബ​ദാം, ഇ​ല​വ് മു​ത​ലാ​യ മ​ര​ങ്ങ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ജോ​ജു വി​ൽ​സ​ൺ മു​റി​ച്ച് വി​റ്റു​വെ​ന്നാ​ണ് പ​രാ​തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ത്തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ഞ്ച​ൽ അ​സി.​എ​ൻ​ജി​നീ​യ​ർ​ക്ക് ക​ത്ത് ന​ൽ​കി.

എ​ന്നാ​ൽ, ത​നി​ക്കെ​തി​രെ എ​ൽ.​ഡി.​എ​ഫ് ന​ട​ത്തു​ന്ന സ​ങ്കു​ചി​ത രാ​ഷ്ട്രീ​യ​വും അ​പ​വാ​ദ പ്ര​ചാ​ര​ണ​വും യാ​ഥാ​ർ​ഥ്യ​ത്തി​ന് നി​ര​ക്കാ​ത്ത​താ​ണെ​ന്നും ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ജോ​ജു വി​ൽ​സ​ൺ പ​റ​ഞ്ഞു.

അ​ണ​വാ​ടി​ക്കും നാ​ട്ടു​കാ​ർ​ക്കും ഭീ​ഷ​ണി​യാ​യി റോ​ഡ​രി​കി​ൽ വ​ള​ർ​ന്നു​നി​ന്നി​രു​ന്ന പാ​ഴ്‌​മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ഗ്രാ​മ​സ​ഭ​യി​ലും ത​ന്നോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​പ​ക​ട​ക​ര​മാ​യ മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട്​ താ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, പ്ര​തി​കൂ​ല​മാ​യ കാ​ലാ​വ​സ്ഥ​യി​ൽ മ​ര​ങ്ങ​ൾ ഭീ​ഷ​ണി​യാ​യേ​ക്കുമെ​ന്നു ക​ണ്ട​തി​നാ​ലാ​ണ് ത​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം നാ​ട്ടു​കാ​ർ മ​ര​ങ്ങ​ൾ മു​റി​ച്ച​ത്. മു​റി​ച്ചി​ട്ട മ​ര​ങ്ങ​ൾ ഇ​ട​ക​ണ്ടി​ച്ച് സ്ഥ​ല​ത്തു​ത​ന്നെ ഇ​ട്ടി​രി​ക്കു​ക​യാ​ണ്. മ​ര​ങ്ങ​ൾ മു​റി​ച്ച​ത് സം​ബ​ന്ധി​ച്ച പ​രാ​തി ഏ​രൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി ച​ർ​ച്ച​ന​ട​ത്തി ഒ​ത്തു​തീ​ർ​പ്പാ​ക്കി​യി​ട്ടു​ള്ള​താ​ണെ​ന്നും ജോ​ജു വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Complaint Over Trees Being Cut and Removed from Roadside in Anchal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.