16കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; യു​വാ​വ് പി​ടി​യി​ൽ

ക​ട​യ്ക്ക​ൽ: 16കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ യു​വാ​വ് പി​ടി​യി​ൽ. ക​ട​യ്ക്ക​ൽ പ​ഴ​യ​കു​ന്നി​ൻ​മേ​ൽ ച​രു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ അ​ർ​ഷാ​ദ് (42) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ​ക​ഴി​ഞ്ഞ ജൂ​ലൈ​യി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വി​വാ​ഹ​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ പെ​ൺ​കു​ട്ടി മു​റി​യി​ൽ കി​ട​ന്നു​റ​ങ്ങ​വെ, പ്ര​തി അ​തി​ക്ര​മി​ച്ചു​ക​യ​റി ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി കു​ത​റി​മാ​റി ബ​ഹ​ളം വെ​ച്ച​തോ​ടെ ആ​ളു​ക​ൾ ഓ​ടി​യെ​ത്തു​മ്പോ​ഴേ​ക്കും പ്ര​തി സ്ഥ​ല​ത്തു​നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞു.

​ര​ക്ഷി​താ​ക്ക​ൾ ക​ട​യ്ക്ക​ൽ പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പൊ​ലീ​സ് കേ​സെ​ടു​ത്ത് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. സം​ഭ​വം ന​ട​ന്ന​ത് കി​ളി​മാ​നൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ലാ​യ​തി​നാ​ൽ, മേ​ൽ​ന​ട​പ​ടി​ക​ൾ​ക്കാ​യി കേ​സ് കി​ളി​മാ​നൂ​ർ പൊ​ലീ​സി​ന് കൈ​മാ​റു​മെ​ന്ന് ക​ട​യ്ക്ക​ൽ പൊ​ലീ​സ് അ​റി​യി​ച്ചു.

Tags:    
News Summary - arrested for attempting to molest girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.