Posted On
date_range Updated On
date_range പുനലൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് വെള്ളക്കെട്ട് ഒഴിയുന്നില്ല; ദുരിതംപേറി യാത്രക്കാർ
പുനലൂർ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വീണ്ടും വെള്ളക്കെട്ടായതോടെ യാത്രക്കാർ ദുരിതത്തിൽ. ചെറിയ മഴയിൽപ്പോലും ഡിപ്പോ യാർഡിൽ വെള്ളം നിറയുന്നതോടെ ഡിപ്പോയിൽ പ്രവേശിക്കാൻ യാത്രക്കാരും ബസുകളും ബുദ്ധിമുട്ടുകയാണ്. ബസ് കടന്നുവരുമ്പോൾ യാത്രക്കാരുടെ ദേഹത്ത് മലിനജലം തെറിച്ചുവീഴുന്നതും പതിവാണ്.
പ്രവേശനകവാടത്തോട് ചേർന്ന് മലയോരഹൈവേയുടെ വശത്തുള്ള ഓട അടഞ്ഞതാണ് വെള്ളക്കെട്ടിന് കാരണം. മുമ്പും ഡിപ്പോയിൽ വെള്ളക്കെട്ടാകുമ്പോൾ ഓട തുറന്ന് ഒഴുക്കിവിടുമായിരുന്നു. എന്നാൽ സ്ഥിരമായി വെള്ളം ഒഴുകിപ്പോകുന്നതിനാവശ്യമായ സൗകര്യങ്ങളൊരുക്കാൻ അധികൃതർ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.