Posted On
date_range Updated On
date_range മകനെ കാണാനുള്ള ആവശ്യം നിരാകരിക്കാനാവില്ല; മനുഷ്യാവകാശ കമീഷൻ
കൊല്ലം: മകനെ കാണാനുള്ള മാതാപിതാക്കളുടെ ആവശ്യം ഒരിക്കലും നിരാകരിക്കാനാവില്ലെന്ന് മനുഷ്യാവകാശ കമീഷൻ. മകനെ കാണാൻ ഭാര്യവീട്ടിൽ ചെല്ലുമ്പോൾ പിതാവിനും മാതാവിനും ദേഹോപദ്രവമോ അപമാനമോ സംഭവിക്കുകയാണെങ്കിൽ പരാതി വാങ്ങി കർശന നിയമനടപടി സ്വീകരിക്കണമെന്ന് കമീഷൻ അംഗം വി. ഗീത ഇരവിപുരം പൊലീസിന് നിർദേശം നൽകി. മയ്യനാട് പടനിലം സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് നടപടി. രോഗിയായ പരാതിക്കാരിയുടെ മകൻ ഭാര്യവീട്ടിലാണ് താമസിക്കുന്നതെന്നും കാണാൻ അനുവദിക്കുന്നില്ലെന്നുമാണ് പരാതി.
മകന്റെ ഭാര്യ വിദേശത്താണെന്നും പരാതിയിൽ പറയുന്നു. പരാതിക്കാരിക്ക് മകനെ കാണാൻ വിലക്കില്ലെന്ന് ഭാര്യവീട്ടുകാർ അറിയിച്ചതായി ഇരവിപുരം എസ്.എച്ച്.ഒ കമീഷനെ അറിയിച്ചു. സ്വന്തം മാതാപിതാക്കൾക്ക് മകനെ കാണാൻ ഭാര്യവീട്ടുകാർ സമ്മതിക്കുന്നില്ലെന്ന് പറയുന്നത് വേദനാജനകമാണെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.