Posted On
date_range Updated On
date_range പാചകവാതക വിലവർധനക്കെതിരെ വിറക് വിതരണ സമരവുമായി യൂത്ത് കോൺഗ്രസ്
കൊല്ലം: പാചകവാതക വിലവർധനക്കെതിരെ യൂത്ത് കോൺഗ്രസ് ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിൽ വിറക് വിതരണ സമരം സംഘടിപ്പിച്ചു. സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ഉദ്ഘാടനം ചെയ്തു.
കൊല്ലം സെൻട്രൽ മണ്ഡലം പ്രസിഡന്റ് ഷാജഹാൻ പാലയ്ക്കൽ അധ്യക്ഷതവഹിച്ചു. വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ഹർഷാദ് മുതിരപ്പറമ്പ്, യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് അസൈൻ പള്ളിമുക്ക്, സംസ്ഥാന നിർവാഹകസമിതി അംഗം ഷംല നൗഷാദ്, ജില്ല ഭാരവാഹികളായ ഉല്ലാസ് ഉളിയകോവിൽ, സജാദ് മലവയൽ, ആഷിഖ് ബൈജു, അജ്മൽ അജു, കബീർ ഞാറയ്ക്കൽ, നിഷാദ്, അജ്മൽ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.