Posted On
date_range Updated On
date_range മുതിർന്ന പൗരന് പൊലീസ് അധിക്ഷേപം: ഡിവൈ.എസ്.പി അന്വേഷിക്കണം
കൊല്ലം: പെൻഷനും മരുന്നും വാങ്ങാൻ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ഹെൽമറ്റ് ധരിച്ചില്ലെന്ന പേരിൽ മുതിർന്ന പൗരനെ കുന്നിക്കോട് പൊലീസ് ചീത്ത പറഞ്ഞെന്ന പരാതി ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ.
ജില്ല പൊലീസ് മേധാവിക്കാണ് കമീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവ് നൽകിയത്. പട്ടാഴി സ്വദേശി ജേക്കബ് കുട്ടി സമർപ്പിച്ച പരാതിയിലാണ് നടപടി. കുന്നിക്കോട് െപാലീസ് സ്റ്റേഷനിലെ കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ മാറ്റിനിർത്തി അന്വേഷണം നടത്തണം. ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമീഷൻ ജില്ല പൊലീസ് മേധാവിക്ക് ഉത്തരവ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.