പത്തനാപുരം: നിയമസഭ തെരഞ്ഞെടുപ്പിെൻറ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ കലഹം ശക്തം. മണ്ഡലത്തിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് സീറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് പല മേഖലകളിലും പോസ്റ്ററുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടു.
സ്ഥാനാർഥിയാകാൻ ജ്യോതികുമാർ ചാമക്കാലക്ക് കൂടുതല്‍ സാധ്യത വന്നതോടെയാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നത്. കെ.പി.സി.സി നിർവാഹകസമിതി അംഗം സി.ആർ. നജീബ്, ഡി.സി.സി. ജനറൽ സെക്രട്ടറി ബാബു മാത്യു എന്നിവരിൽ ആരെയെങ്കിലും സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബാനറുകള്‍ പത്തനാപുരം നഗരത്തില്‍ കെട്ടിയിട്ടുണ്ട്. വിവിധ പഞ്ചായത്തുകളിൽ ജ്യോതികുമാർ ചാമക്കാലക്കെതിരെ പോസ്റ്റർ പതിപ്പിച്ചിട്ടുണ്ട്.
ഇതിനിടെ കേരള കോൺഗ്രസ് (ബി) വിട്ട് കോൺഗ്രസിൽ ചേർന്ന ശരണ്യ മനോജും സ്ഥാനാർഥിമോഹവുമായി രംഗത്തെത്തി. തലവൂർ, പിടവൂർ മേഖലകളില്‍ മനോജിനുള്ള സ്വാധീനം ഉപയോഗപ്പെടുത്തി സ്ഥാനാർഥിയാക്കാനാണ് ശ്രമം നടക്കുന്നത്. തദ്ദേശീയരായ സ്ഥാനാർഥികള്‍ വേണമെന്ന് സമൂഹമാധ്യമങ്ങള്‍ വഴി ആവശ്യപ്പെട്ടതിെൻറ പേരില്‍ തലവൂരിൽ മണ്ഡലം കമ്മിറ്റി പ്രസിഡൻറിനെ നീക്കം ചെയ്തിരുന്നു.മണ്ഡലത്തില്‍ തന്നെയുള്ളവരെ പരിഗണിച്ചില്ലെങ്കില്‍ പാർട്ടി വിടാനും മണ്ഡലത്തിൽ െറബൽ സ്ഥാനാർഥിയെ നിർത്തുമെന്നും ഭീഷണിയുമുണ്ട്. ഇതിനിടെ ഇടതുമുന്നണി കെ.ബി. ഗണേഷ്കുമാറിനായി ചുവരെത്തുകളും പ്രചാരണപരിപാടികളും ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.