പെരിനാട് പഞ്ചായത്ത് ഓപൺ എയർ ഓഡിറ്റോറിയത്തിൽ മേൽപ്പുരയില്ലാത്തതിനാൽ മഴയും വെയിലുമേറ്റ് നശിക്കുന്ന
ഓപൺ ജിംനേഷ്യം
കുണ്ടറ: ജില്ല പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച് പെരിനാട് പഞ്ചായത്തിന് കൈമാറിയ ഓപണ്‍ ജിംനേഷ്യവും പഞ്ചായത്ത് മൂന്ന് ലക്ഷം ചെലവാക്കിയ ചില്‍ഡ്രന്‍സ് പാര്‍ക്കും നാശത്തിന്റെ വക്കില്‍. ഓപണ്‍ എയര്‍ ഓഡിറ്റോറിയത്തിന്റെ വളപ്പിലാണ് ഓപണ്‍ ജിംനേഷ്യവും ചില്‍ഡ്രന്‍സ് പാര്‍ക്കും നിർമിച്ചത്. ജിംനേഷ്യം നാശത്തിന്റെ വക്കിലാണ്.
മഴ പെയ്താല്‍ വെള്ളം വീണ് നശിക്കുകയാണ്. ഏഴ് വയസ്സ് വരെയുള്ള കുട്ടികളേ പാര്‍ക്കിലെ കളിക്കോപ്പുകൾ ഉപയോഗിക്കാവൂവെന്ന് ബോര്‍ഡ് വെച്ചെങ്കിലും ഇപ്പോള്‍ ഉപയോഗിക്കുന്നത് മുതിര്‍ന്ന കുട്ടികളാണ്. പദ്ധതിക്കു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും മൂന്നു ലക്ഷം രൂപയുടെ ഉപകരണം പോലുമില്ലെന്നും അഴിമതി പുറത്തുകൊണ്ടുവരാന്‍ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും മുന്‍ പഞ്ചായത്ത് അംഗം ജ്യോതിര്‍ നിവാസും ബ്ലോക്ക് പഞ്ചായത്തംഗം മഠത്തില്‍ സുനിലും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.