കുപ്രസിദ്ധ ഗുണ്ട നിഥിൻദാസ്​ ശക്തികുളങ്ങരയിൽ പിടിയിൽ

കൊല്ലം: വാഹനത്തിൽ അമിതവേഗത്തിൽ സഞ്ചരിച്ചതിനെ ചോദ്യം ചെയ്തയാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഗുണ്ട നിഥിൻദാസിനെ (ഉണ്ണിക്കുട്ടൻ) ശക്തികുളങ്ങര പൊലീസ് പിടികൂടി.

ഈ മാസം ഒന്നിന് ശക്തികുളങ്ങര മരുത്തടി അം​േബദ്കർ ജങ്ഷനിലാണ് സംഭവം. അമിതവേഗത്തിൽ സ്​കൂട്ടറിൽ വന്നതിനെ ചോദ്യം ചെയ്ത ഷിബുദാസിനെ ഇയാൾ വടിവാൾ​െവച്ച് കഴുത്തിന് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു.

സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ സംബന്ധിച്ച് ജില്ല പൊലീസ്​ മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിടിയിലായത്.

കൊലപാതകം, മയക്കുമരുന്ന് വ്യാപാരം, കൊലപാതകശ്രമം തുടങ്ങി പൊലീസിലും എക്സൈസിലുമായി നിരവധി കേസുകളിൽ പ്രതിയായ ഇയാൾ മുമ്പ് കാപ പ്രകാരം തടവിൽ കഴിഞ്ഞയാളാണ്.

ശക്തികുളങ്ങര ഇൻസ്​പെക്ടർ എസ്.ടി. ബിജുവിെൻറ നേതൃത്വത്തിൽ എസ്.ഐ വി. അനീഷ്, എ.എസ്.ഐ ബിജ​ു, സി.പി.ഒ രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.