വിപഞ്ചികയുടെ മരണം; എംബസിയോട്​ അന്വേഷണം ആവശ്യപ്പെട്ടു

കൊ​ല്ലം: ഷാ​ർ​ജ​യി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​ര​ണ​പ്പെ​ട്ട ച​ന്ദ​ന​തോ​പ്പ് , കൊ​റ്റ​ങ്ക​ര ര​ജി​താ​ഭ​വ​ന​ത്തി​ൽ വി​പ​ഞ്ചി​ക​യു​ടെ​യും മ​ക​ൾ വൈ​ഭ​വി​യു​ടെ​യും മ​ര​ണം സം​ബ​ന്ധി​ച്ച് സ​ത്യ​സ​ന്ധ​വും നി​ഷ്പ​ക്ഷ​വു​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം.​പി കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ബ്ര​ഹ്മ​ണ്യം ജ​യ​ശ​ങ്ക​റി​നോ​ടും യു.​എ.​ഇ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സ​ഞ്ജ​യ് സു​ധീ​റി​നോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.

സം​ശ​യാ​സ​പ്ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. സ​മ​ഗ്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്ന വി​പ​ഞ്ചി​ക​യു​ടെ മാ​താ​വി​ന്റെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ നി​യ​മ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി എ​ത്ര​യും പെ​ട്ടെ​ന്ന് നാ​ട്ടി​ലേ​യ്ക്ക് തി​രി​ച്ച​യ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ അ​റി​യി​ച്ചു.

കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചിക മണിയന്‍ (33), മകള്‍ വൈഭവി നിധീഷ് (ഒന്നര) എന്നിവരെയാണ് അല്‍ നഹ്ദയിലെ താമസസ്ഥലത്ത്  മരിച്ചനിലയില്‍ കണ്ടത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. തുടർന്ന്  ഗുരുതര ആരോപണവുമായി വിപഞ്ചികയുടെ മാതാവ് രംഗത്ത് എത്തിയിരുന്നു.

മകൾ വിപഞ്ചികയെ ഭർത്താവ് നിതീഷും ഭർതൃ പിതാവും ഭർതൃ സഹോദരിയും ചേർന്ന് കൊലപ്പെടുത്തിയതാണെന്നാണ് മാതാവിന്‍റെ പരാതി. സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവും വീട്ടുകാരും കൊല്ലാക്കൊല ചെയ്തുവെന്ന് വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നു.

വിപഞ്ചികയേയും ഒന്നേകാൽ വയസുള്ള മകളെയും മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്നാണ് വിപഞ്ചികയുടെ കുടുംബത്തിന്‍റെ ആരോപണം. ഷാർജയിൽ വച്ച് ഭർത്താവ് നിതീഷും വീട്ടുകാരും ചേർന്ന് വിപഞ്ചികയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച വിവരങ്ങൾ എല്ലാം ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്. ഭർത്താവിന്റെ അടുത്ത് നിന്ന് രക്ഷപെട്ട് മകളുമായി നാട്ടിൽ വരാൻ ശ്രമിച്ച വിപഞ്ചികയെ നിതീഷ് തടഞ്ഞുവെന്ന് അമ്മ പറയുന്നു.

Tags:    
News Summary - NK Premachandran asks embassy to investigate Vipanchikas death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.