സ്നേഹാദരവ്

മയ്യനാട്: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ മയ്യനാട് യൂനിറ്റിന്‍റ നേതൃത്വത്തിൽ എന്ന പേരിൽ മുതിർന്ന അംഗങ്ങളെ ആദരിക്കലും വിദ്യാഭ്യാസ സഹായ വിതരണവും നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി രഘു നാഥൻ നായർ ഉദ്ഘാടനം ചെയ്തു. ജി. വിജയകുമാർ അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി കെ. രാജേന്ദ്രൻ, ജില്ല കമ്മിറ്റി അംഗം പി. പുഷ്പാംഗദൻ, ബ്ലോക്ക് സെക്രട്ടറി വി. സലിംബാബു, നിയുക്ത ബ്ലോക്ക് സെക്രട്ടറി എൻ. ഗോപിനാഥൻ, ശ്രീസുതൻ, എസ്. മോഹൻദാസ്, എ.കെ. ജയശ്രീ എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറൽസെക്രട്ടറി രഘുനാഥൻ നായർ മുതിർന്ന അംഗങ്ങളെ ആദരിച്ചു. വിദ്യാർഥി പ്രതിഭകളെ ജില്ല സെക്രട്ടറി കെ. രാജേന്ദ്രൻ ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.