കൊ​ല്ലം മ​ണ്ഡ​ലം എൽ.ഡി.എഫ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ത്തി​നെ​ത്തി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ്ഥാ​നാ​ർ​ഥി എ​സ്. ജ​യ​മോ​ഹ​നെ സ​ദ​സ്സി​ന്​ പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു

ജ​ന​ങ്ങ​ൾ ഒ​പ്പ​മു​ണ്ടെ​ന്ന ആ​ത്മ​വി​ശ്വാ​സ​മാ​ണ് എ​ൽ.​ഡി.​എ​ഫി​നെ മു​ന്നോ​ട്ടു​ന​യി​ക്കു​ന്ന​ത് -മുഖ്യമന്ത്രി

കൊ​ല്ലം: എ​ൽ.​ഡി.​എ​ഫ്​ എ​പ്പോ​ഴും ജ​ന​ങ്ങ​ളെ​യാ​ണ് വി​ശ്വാ​സ​ത്തി​ലെ​ടു​ക്കു​ന്ന​തെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ജ​ന​ങ്ങ​ൾ എ​ൽ.​ഡി.​എ​ഫി​നെ​യും വി​ശ്വാ​സ​ത്തി​ലെ​ടു​ത്തു. ജ​ന​ങ്ങ​ളോ​ടൊ​പ്പം ചേ​ർ​ന്നാ​ണ് സ​ർ​ക്കാ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം. ജ​ന​ങ്ങ​ളോ​ടൊ​പ്പം ചേ​ർ​ന്നാ​ണ് ഒ​രു പ​തി​റ്റാ​ണ്ട് മു​ന്നോ​ട്ടു​നീ​ങ്ങി​യ​ത്. ജ​ന​ങ്ങ​ൾ ഞ​ങ്ങ​ളോ​ടൊ​പ്പ​മു​ണ്ടെ​ന്ന ആ​ത്മ​വി​ശ്വാ​സ​മാ​ണ് എ​ൽ.​ഡി.​എ​ഫി​നെ മു​ന്നോ​ട്ടു​ന​യി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി എ​സ്. ജ​യ​മോ​ഹ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം കൊ​ല്ല​ത്ത് സം​ഘ​ടി​പ്പി​ച്ച പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

എ​ൽ.​ഡി.​എ​ഫ് തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്. ജ​ന​ങ്ങ​ളി​ലു​ള്ള ആ ​ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി എ​സ്. ജ​യ​മോ​ഹ​ൻ മ​ത്സ​രി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ജ​യ​മോ​ഹ​നെ കൊ​ല്ല​ത്തെ ജ​ന​ങ്ങ​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തേ​ണ്ട കാ​ര്യ​മി​ല്ല. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി ന​ല്ല രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ച അ​നു​ഭ​വ​മു​ണ്ട്. ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ​റേ​ഷ​ന്‍റെ​യും മി​ക​ച്ച സാ​ര​ഥി​യാ​യി​രു​ന്നു. എ​ല്ലാ രം​ഗ​ത്തും ന​ല്ല സം​ഭാ​വ​ന ന​ൽ​കി​യ പൊ​തു പ്ര​വ​ർ​ത്ത​ക​നാ​ണ് ജ​യ​മോ​ഹ​നെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. സ​മ്മേ​ള​ന സ്ഥ​ല​ത്തെ​ത്തി​യ മു​ഖ്യ​മ​ന്ത്രി​യെ പ്ര​വ​ർ​ത്ത​ക​ർ മു​ദ്രാ​വാ​ക്യം വി​ളി​ക​ളോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച​ത്.

സി.​പി.​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ​സ്. ബി​ജു​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി.​എം ഏ​രി​യ സെ​ക്ര​ട്ട​റി കെ.​ജി. ബി​ജു, സി.​പി.​ഐ ദേ​ശീ​യ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം കെ. ​പ്ര​കാ​ശ് ബാ​ബു, സ്ഥാ​നാ​ർ​ഥി എ​സ്. ജ​യ​മോ​ഹ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ​സ്. സു​ദേ​വ​ൻ, പി.​എ​സ്. സു​പാ​ൽ, എ.​എം. ഇ​ക്ബാ​ൽ, അ​ഡ്വ. എ. ​രാ​ജീ​വ്, കെ. ​വ​ര​ദ​രാ​ജ​ൻ, ചി​ന്താ ജെ​റോം, വി.​കെ. അ​നി​രു​ദ്ധ​ൻ, പ്ര​സ​ന്ന ഏ​ണ​സ്റ്റ്, എ. ​ഇ​ക്ബാ​ൽ കു​ട്ടി, തൊ​ടി​യി​ൽ ലു​ക്മാ​ൻ, ത​ട​ത്തി​വി​ള രാ​ധാ​കൃ​ഷ്ണ​ൻ, ച​ന്ദ​ന​ത്തോ​പ്പ് അ​ജ​യ​കു​മാ​ർ, പാ​റ​യ്ക്ക​ൽ നി​സാ​മു​ദ്ദീ​ൻ, മേ​ട​യി​ൽ ബാ​ബു, ക​ട​വൂ​ർ സി.​എ​ൻ. ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Chief Minister says The confidence that the people are united is what drives the LDF forward

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.