പുനലൂരിനെ പുണരാൻ പുതുമുഖങ്ങൾ

പു​ന​ലൂ​ർ: രാ​ഷ്ട്രീ​യ പ്ര​ബു​ദ്ധ​ത നി​റ​ഞ്ഞ അ​തി​ർ​ത്തി മ​ല​യോ​ര മ​ണ്ഡ​ല​മാ‍യ പു​ന​ലൂ​രി​ന്‍റെ മ​ന​സ്സ്​ ഏ​റെ​ക്കാ​ല​മാ​യി ഇ​ട​തി​ന​നു​കൂ​ല​മാ​ണ്. 1957ൽ ​മ​ണ്ഡ​ല രൂ​പ​വ​ത്ക​ര​ണ​ത്തി​ന് ശേ​ഷ​മു​ള്ള 17 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മൂ​ന്നെ​ണ്ണ​ത്തി​ലൊ​ഴി​കെ എ​ൽ.​ഡി.​എ​ഫി​നെ അ​തും സി.​പി.​ഐ​ക്കാ​രെ മാ​ത്രം വി​ജ​യി​പ്പി​ച്ച പാ​ര​മ്പ​ര്യം. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ന്നും എ​ൽ.​ഡി.​എ​ഫി​ന്‍റെ ഉ​റ​ച്ച കോ​ട്ട​യാ​കു​ന്ന മ​ണ്ഡ​ലം പ​ക്ഷേ, ത​ദ്ദേ​ശ-​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ പ​ല​പ്പോ​ഴും ക​ണ​ക്കൂ​കൂ​ട്ട​ലു​ക​ൾ തെ​റ്റി​ക്കാ​റു​ണ്ട്.

ഇ​രു​മു​ന്ന​ണി​ക​ളി​ലെ​യും പി​താ​വും മ​ക​നും മാ​റി​മാ​റി മ​ത്സ​രി​ച്ച ച​രി​ത്ര​വും ഈ ​തെ​ര​ഞ്ഞെ​ടു​പ്പോ​ടെ മ​ണ്ഡ​ല​ത്തി​ന് വ​ന്നു​ചേ​ർ​ന്നു. സി.​പി.​ഐ​യി​ലെ പി.​കെ. ശ്രീ​നി​വാ​സ​നും മ​ക​ൻ പി.​എ​സ്. സു​പാ​ലും മു​സ്‍ലിം ലീ​ഗി​ലെ എ. ​യൂ​നു​സ് കു​ഞ്ഞും മ​ക​നും ഇ​പ്പോ​ഴ​ത്തെ സ്ഥാ​നാ​ർ​ഥി​യു​മാ​യ നൗ​ഷാ​ദ് യൂ​നു​സും എ​ന്നി​വ​രാ​ണി​വ​ർ. മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ​മാ​രി​ൽ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളും ശ്രീ​ല​ങ്ക​യി​ൽ​നി​ന്ന് പു​ന​ര​ധി​വ​സി​പ്പി​ച്ച ത​മി​ഴ് വം​ശ​ജ​രും നി​ർ​ണാ​യ​ക​മാ​ണ്. ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ​ട്ടി​ക​വ​ർ​ഗ ഉ​ന്ന​തി​ക​ളും വോ​ട്ട​ർ​മാ​രു​മു​ള്ള ഇ​വി​ട​ത്തെ ഭാ​ഗ​ദേ​യം നി​ർ​ണ​യി​ക്കു​ന്ന​തി​ൽ ഇ​വ​രും പ്ര​ധാ​നി​ക​ളാ​ണ്.

ലോ​ക്സ​ഭ​യി​ൽ യു.​ഡി.​എ​ഫി​ന്‍റെ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ 2019ൽ 18, 666 ​വോ​ട്ടും 2025ൽ 18,044 ​വോ​ട്ടും മ​ണ്ഡ​ല​ത്തി​ൽ അ​ധി​കം​നേ​ടി. പു​ന​ലൂ​ർ ന​ഗ​ര​സ​ഭ, ഇ​ട​മു​ള​യ്ക്ക​ൽ, അ​ഞ്ച​ൽ, ഏ​രൂ​ർ, കു​ള​ത്തൂ​പ്പു​ഴ, ആ​ര്യ​ങ്കാ​വ്, തെ​ന്മ​ല, ക​ര​വാ​ളൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്. യു.​ഡി.​എ​ഫി​ന് ഭ​ര​ണ​മു​ണ്ടാ​യി​രു​ന്ന ക​ര​വാ​ളൂ​ർ, ആ​ര്യ​ങ്കാ​വ്, തെ​ന്മ​ല പ​ഞ്ചാ​യ​ത്തു​ക​ൾ ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫ് നേ​ടി. എ​ൽ.​ഡി.​എ​ഫി​ൽ നി​ന്നും ഇ​ട​മു​ള​യ്ക്ക​ൽ, കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളും കു​ള​ത്തൂ​പ്പു​ഴ ജി​ല്ല ഡി​വി​ഷ​നും യു.​ഡി.​എ​ഫും പി​ടി​ച്ചെ​ടു​ത്തു. അ​ഞ്ച​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും ക​ര​വാ​ളൂ​ർ ജി​ല്ല ഡി​വി​ഷ​നും എ​ൽ.​ഡി.​എ​ഫ് നി​ല​നി​ർ​ത്തി.

2021ൽ 37,057 ​വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ പി.​എ​സ്. സു​പാ​ൽ യു.​ഡി.​എ​ഫി​ലെ അ​ബ്ദു​ൽ റ​ഹി​മാ​ൻ ര​ണ്ട​ത്താ​ണി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. അ​തി​ന് മു​മ്പ് തു​ട​ർ​ച്ച​യാ​യി മൂ​ന്നാം​വി​ജ​യം നേ​ടി​യ മു​ൻ​മ​ന്ത്രി അ​ഡ്വ. കെ. ​രാ​ജു 33582 വോ​ട്ടി​ന് യു.​ഡി.​എ​ഫി​ലെ ഡോ. ​എ. യൂ​നു​സു​കു​ഞ്ഞി​നെ​യും മ​റി​ക​ട​ന്നു. ഇ​ത്ത​വ​ണ എ​ൽ.​ഡി.​എ​ഫി​ലെ സി. ​അ​ജ​യ​പ്ര​സാ​ദ്, യു.​ഡി.​എ​ഫി​ലെ നൗ​ഷാ​ദ് യൂ​നു​സ്, അ​ഡ്വ. ര​ഘു​നാ​ഥ് ക​മു​കും​ചേ​രി (എ​ൻ.​ഡി.​എ-​ട്വ​ന്‍റി 20), ജോ​സ് സാ​രാ​നാ​ഥ് (ബി.​എ​സ്.​പി), നെ​ടു​മ​ങ്കാ​വ് ഗോ​പാ​ല​കൃ​ഷ്ണ​ൻ (ഇ​ക്വാ​ലി​റ്റി പാ​ർ​ട്ടി ഓ​ഫ് ഇ​ന്ത്യ), കെ. ​മ​ഹേ​ഷ് (എ​സ്.​യു.​സി.​ഐ ക​മ്യൂ​ണി​സ്റ്റ്) എ​ന്നി​വ​രാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

സി. ​അ​ജ​യ് പ്ര​സാ​ദ് (എൽ.ഡി.എഫ്)

അ​ഞ്ച​ൽ ആ​ല​ഞ്ചേ​രി സ്വ​ദേ​ശി, സി.​പി. ഐ ​ജി​ല്ല എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം, എ.​ഐ.​ടി.​യു.​സി സം​സ്ഥാ​ന വ​ർ​ക്കി​ങ് ക​മ്മി​റ്റി​യം​ഗം, എ.​ഐ.​വൈ.​എ​ഫ് ജി​ല്ല മു​ൻ വൈ​സ് പ്ര​സി​ഡ​ൻ​റ്, സി.​പി.​ഐ പു​ന​ലൂ​ർ ജോ​യ​ന്റ് സെ​ക്ര​ട്ട​റി, തെ​ന്മ​ല മ​ണ്ഡ​ലം മു​ൻ സെ​ക്ര​ട്ട​റി, ഓ​യി​ൽ പാം ​ഡ​യ​റ​ക്ട് ബോ​ർ​ഡം​ഗം, അ​ഞ്ച​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ്. 

നൗ​ഷാ​ദ് യൂ​നു​സ് (യു.ഡി.എഫ്)

കൊ​ല്ലം വ​ട​ക്കേ​വി​ള സ്വ​ദേ​ശി, മു​സ്‍ലിം ലീ​ഗ് ജി​ല്ല പ്ര​സി​ഡ​ന്‍റ്. മു​ൻ എം.​എ​ൽ.​എ​യും 2016ൽ ​പു​ന​ലൂ​രി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യി​രു​ന്ന എ. ​യൂ​നു​സ് കു​ഞ്ഞി​ന്റെ മ​ക​ൻ. കൊ​ല്ലം ഫാ​ത്തി​മ മെ​മ്മോ​റി​യ​ൽ എ​ജു​ക്കേ​ഷ​ൻ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ, പ്ര​സി​ഡ​ന്റ്, യൂ​ത്ത് ലീ​ഗ് ജി​ല്ല മു​ൻ പ്ര​സി​ഡ​ന്‍റ്, മു​സ്‍ലിം ലീ​ഗ് ജി​ല്ല മു​ൻ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, വേ​ള്‍ഡ് മ​ല​യാ​ളി കൗ​ണ്‍സി​ൽ ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​ണ്.

അ​ഡ്വ. ര​ഘു​നാ​ഥ് ക​മു​കും​ചേ​രി (എൻ.ഡി.എ)

പ​ത്ത​നാ​പു​രം ക​മു​കും​ചേ​രി സ്വ​ദേ​ശി, പു​ന​ലൂ​ർ ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​ൻ, ബി.​ജെ.​പി സം​സ്ഥാ​ന കൗ​ൺ​സി​ൽ മു​ൻ അം​ഗം, പു​ന​ലൂ​ർ ശ്രീ​നാ​രാ​യ​ണ കോ​ള​ജ് മു​ൻ ഗ​സ്റ്റ് ലെ​ക്ച​റ​ർ, പ​ത്ത​നാ​പു​രം ജി​ല്ല പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നി​ലേ​ക്ക് മു​മ്പ് മ​ത്സ​രി​ച്ചി​രു​ന്നു.

2016ലെ ​വോ​ട്ട് നി​ല:

  • അ​ഡ്വ.​കെ. രാ​ജു -(എ​ൽ.​ഡി.​എ​ഫ്) 82,136
  • ഡോ. ​എ. യൂ​നു​സ് കു​ഞ്ഞ് -(യു.​ഡി.​എ​ഫ്) 48,554
  • സി​സി​ൽ ഫ​ർ​ണാ​ണ്ട​സ് -(എ​ൻ.​ഡി.​എ) 10,558

2021ലെ ​വോ​ട്ട് നി​ല:

  • പി.​എ​സ്. സു​പാ​ൽ- (എ​ൽ.​ഡി.​എ​ഫ്) 80,428
  • അ​ബ്ദു​ൽ റ​ഹി​മാ​ൻ ര​ണ്ട​ത്താ​ണി -(യു.​ഡി.​എ​ഫ്) 43,371
  • ആ​യു​ർ മു​ര​ളി -(എ​ൻ.​ഡി.​എ) 20,069
Tags:    
News Summary - New faces in Punalur constituency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.