ചക്കുവള്ളിയിൽ എൽ.ഡി.എഫ് സ്ഥാനാർഥി കോവൂർ കുഞ്ഞുമോന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യുന്നു
ശൂരനാട്: രാഹുൽ ഗാന്ധി ശരിയായ രാഷ്ട്രീയ നിലപാടില്ലാത്ത കോൺഗ്രസ് നേതാവാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ പറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർഥി കോവൂർ കുഞ്ഞുമോന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം ചക്കുവള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ലോക്സഭയിൽ പ്രതിപക്ഷ നേതാവിന്റെ കസേരയിലിരിക്കുന്നത് ഇടതുപക്ഷം കൂടി പിന്തുണക്കുന്ന ഇൻഡ്യ സഖ്യം ഉള്ളതുകൊണ്ടാണ്.
ഇക്കാര്യം മറന്ന് കേരളത്തിലെത്തി ഇടതുപക്ഷ സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വിമർശിക്കുന്നത് രാഹുൽ ഗാന്ധിക്ക് രാഷ്ട്രീയ നിലപാട് ഇല്ലാത്തതു കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ് കുന്നത്തൂർ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് കെ. ശിവശങ്കരൻ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. ഗോപൻ, എം. ഗംഗാധരകുറുപ്പ്, ടി.ആർ. ശങ്കരപിള്ള, ബി. ശശി, ഉഷാലയം ശിവരാജൻ, ദിലീപ് കുമാർ, സാബു ചക്കുവള്ളി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.