ആദരിച്ചു

ചവറ: വികാസ് കലാസാംസ്കാരിക സമിതി സംഘടിപ്പിച്ച 'ആദരവ്​' ചടങ്ങിൽ കേരളസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ചവറ കെ.എസ്. പിള്ളയെ ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ ഉപഹാരം നൽകി . ലൈബ്രറി കൗൺസിൽ ജില്ല പ്രസിഡന്‍റ്​ കെ.ബി. മുരളീകൃഷ്ണൻ അധ്യക്ഷതവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ, ആശ്രാമം ഭാസി, എം. വിഷ്ണു, ടി. അതുൽ എന്നിവർ സംസാരിച്ചു. വികാസ് ഓഡിറ്റോറിയം നിർമിക്കാൻ ഏഴ് സെന്‍റ്​ സ്ഥലം നൽകുകയും സ്റ്റേജ്​ നിർമിച്ചുനൽകുകയും ചെയ്ത കളീക്കത്തറ രാമകൃഷ്ണൻനായരെയും ഓണാട്ടുകര പ്രതിഭാപുരസ്കാരം ലഭിച്ച വി. വിജയകുമാറിനെയും ചടങ്ങിൽ . സപ്താഹയജ്ഞം ഓച്ചിറ: തഴവ കടത്തൂർ പാഴൂത്തങ്കയത്തിൽ ഭദ്രാ ദുർഗ കിരാതമൂർത്തി ക്ഷേത്രത്തിലെ ഏഴാമത് ഭാഗവത സപ്താഹയ‍ജ്ഞം 15ന് ആരംഭിക്കും. 14ന് വൈകീട്ട് നാലിന് നടക്കുന്ന വിഗ്രഹഘോഷയാത്ര കുറുങ്ങപ്പള്ളി ഗുരുക്ഷേത്രത്തിൽനിന്ന്​ ആരംഭിക്കും. തുടർന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. രാജു ദീപ പ്രതിഷ്ഠ നടത്തും. എല്ലാ ദിവസവും ഉച്ചക്ക് 12.30ന് അന്നദാനം. 17ന് രാവിലെ 11.30ന് ഉണ്ണിയൂട്ട്, വൈകീട്ട് 4.30ന് നാരങ്ങാ വിളക്ക്, 18ന് രാവിലെ 10.30ന് ഗോവിന്ദപട്ടാഭിഷേകം, 11ന് മഹാമൃത്യുഞ്ജയഹോമം, വൈകീട്ട് 5.30ന് വിദ്യാഗോപാലമന്ത്രാർച്ചന, 19ന് രുക്​മിണി സ്വയംവരം, വൈകീട്ട് 5.30ന് സർവൈശ്വര്യപൂജ, 20ന് രാവിലെ 10ന് നവഗ്രഹപൂജ, 21ന് വൈകീട്ട് മൂന്നിന് അവഭൃഥസ്നാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.