ചിത്രം- കൊല്ലം: പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധനക്കെതിരെ ഡി.സി.സിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും കുടുംബാംഗങ്ങളും ഗ്യാസ് സിലിണ്ടറുകളുമായി പ്രതിഷേധസമരം നടത്തി. ഡി.സി.സി പ്രസിഡന്‍റ് പി. രാജേന്ദ്രപ്രസാദ് ഉൾപ്പെടെ നേതാക്കൾ വസതിയിലും പൊതുസ്ഥലങ്ങളിലുമായി പ്രതിഷേധ സമരങ്ങൾ നടത്തി. ഡി.സി.സി ആസ്ഥാനത്ത് നടന്ന സമരത്തിന് നേതാക്കളായ എ.കെ. ഹഫീസ്, എസ്. വിപിനചന്ദ്രൻ, കൃഷ്ണവേണി ശർമ, ബിജു പാരിപള്ളി, കോതേത്ത് ഭാസുരൻ, കെ.എം. റഷീദ് എന്നിവർ നേതൃത്വം നല്കി. കണ്ണനല്ലൂർ: ഇന്ധനവില ദിവസവും വർധിപ്പിച്ച് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് പി.സി. വിഷ്ണുനാഥ് എം.എൽ.എ. പാചക വാതക, പെടോൾ വില വർധനക്കെതിരെ തൃക്കോവിൽവട്ടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണനല്ലൂരിൽ സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്‍റ് എ. നാസിമുദ്ദീൻ ലബ്ബ അധ്യക്ഷത വഹിച്ചു. പി. ശുചീന്ദ്രൻ, കെ.ആർ.വി സഹജൻ, രഘു പാണ്ഡവപുരം, കുരീപ്പള്ളി സലിം, ഫൈസൽ കുളപ്പാടം, മുഖത്തല ഗോപിനാഥ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റുമാരായ എ.എൽ നിസാമുദ്ദീൻ, കണ്ണനല്ലൂർ സമദ്, വിനോദ്, തൗഫീക്ക് നെടുമ്പന, ഹരികുമാർ പുലിയില, ശരത് പള്ളിമൺ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.