അഞ്ചൽ കോട്ടുക്കൽ കൃഷി ഫാമിൽ നടക്കുന്ന ഫാം ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്ന മൺകുടിൽ
അഞ്ചൽ: ജില്ല പഞ്ചായത്തിന്‍റെയും കാർഷികവികസന കർഷകക്ഷേമ വകുപ്പിന്‍റെയും ആഭിമുഖ്യത്തിൽ അഞ്ചൽ കോട്ടുക്കൽ ജില്ല കൃഷിത്തോട്ടത്തിൽ നടക്കുന്ന ഫാം ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്ന മൺകുടിൽ ആകർഷകവും ശ്രദ്ധേയവുമായി. പ്രധാന പ്രവേശനകവാടത്തിന് സമീപത്തായിട്ടാണ് മൺകുടിൽ നിർമിച്ചിരിക്കുന്നത്. മൺകട്ടകൾകൊണ്ട് ചുമരുകളും മുളയും ഓലയും ഉപയോഗിച്ച് മേൽക്കൂരയും നിർമിച്ചിരിക്കുന്നു.
മണ്ണിട്ടുയർത്തിയ തറയിലും വരാന്തയിലും പൂർണമായും ചാണകം മെഴുകിയാണ് വെടിപ്പുവരുത്തിയിരിക്കുന്നത്. മുറിക്കുള്ളിൽ മൺപാത്രങ്ങൾ, കല്ലടുപ്പ്, ഓല കൊണ്ടുള്ള ഉറി, മണ്ണിട്ടുയർത്തി ചാണകം മെഴുകിയ കിടക്കയിൽ പുൽപ്പായ, വെളിച്ചത്തിനായി വരാന്തയിൽ തൂക്കിയിട്ടുള്ള റാന്തൽ വിളക്ക് മുതലായവയും മുളന്തണ്ടുകൊണ്ടുള്ള ജനാലകളും ഏറെ ആകർഷകമാണ്. ഇത് കൂടാതെ മുറ്റത്തെ തേന്മാവിൻചോട്ടിൽ പശുത്തൊഴുത്തും കച്ചിൽ തുറുവും നിർമിച്ചിട്ടുണ്ട്. വീടിന്റെ വലതുവശത്തായിട്ടാണ് കുടിവെള്ള കിണർ നിർമിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.