Posted On
date_range Updated On
date_range ഫോൺ മുഖത്തേക്ക് തെളിച്ചെന്ന് ആരോപിച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ
ഇരവിപുരം: ബീച്ചിൽ സന്ധ്യസമയത്ത് മൊബൈൽ ഫോൺ മുഖത്തേക്ക് തെളിച്ചെന്ന് ആരോപിച്ച് യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിലായി. കൊല്ലം പള്ളിത്തോട്ടം മൂദാക്കര ഫിഷർമെൻ കോളനിയിൽ വിജി (33) ആണ് പിടിയിലായത്. കഴിഞ്ഞദിവസം മയ്യനാട് താന്നി ബീച്ചിലാണ് സംഭവം. സന്ധ്യാസമയത്ത് വെളിച്ചത്തിന് വേണ്ടി മൊബൈൽ ഫോണിെൻറ ടോർച്ച് തെളിച്ച മയ്യനാട് മുക്കം കല്ലുതൊടിയിൽ ദാറുൽ സലാം വീട്ടിൽ സഹദിനാണ് കുത്തേറ്റത്. ഇരവിപുരം ഇൻസ്പെക്ടർ വി.വി. അനിൽകുമാർ, എസ്.ഐമാരായ അരുൺ ഷാ, ദിനേശൻ, ജയകുമാർ, അനരൂപാ, എ.എസ്.ഐ ഷാജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.