സു​മ​യും മ​ക്ക​ളും ത​ക​ർ​ന്നു​വീ​ഴാ​റാ​യ കു​ടി​ലി​നു​മു​ന്നി​ൽ

എന്ന് ശരിയാകും ഇവരുടെ 'ലൈഫ്'...

കിളികൊല്ലൂര്‍: സ്വന്തമായൊരു വീടെന്ന സ്വപ്നത്തിന് ഉദ്യോഗസ്ഥർ ചുവപ്പുനാട കെട്ടിയതോടെ പറക്കമുറ്റാത്ത രണ്ട് മക്കളെയും രോഗിയായ ഭർത്താവിെനയുംകൊണ്ട് എങ്ങോട്ടുപോകുമെന്നറിയാതെ വിധിയെ പഴിച്ച് നാളുകൾ തള്ളി നീക്കുകയാണ് കൊറ്റങ്കര കൊലശേരി ആറ്റുംപന സ്വദേശിനിയായ സുമ.

പടുതമറച്ച കുടിലിൽ വെപ്പും കിടപ്പുമായി തുടരുന്ന നരകയാതനയിൽനിന്ന് മോചനം കാത്ത് കയറിയിറങ്ങാത്ത ഓഫിസുകളില്ല.കൊറ്റങ്കര പഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയിൽ മൂന്ന് വർഷം മുമ്പത്തെ ഗുണഭോക്തൃ ലിസ്റ്റിൽ സുമയുടെ പേര് വന്നിരുന്നു.

2017ലാണ് സുമ കൊറ്റങ്കര പഞ്ചായത്തില്‍ ലൈഫില്‍ അപേക്ഷ നല്‍കിയത്. ആ വര്‍ഷം പുറത്തിറങ്ങിയ ആഡ് ഓണ്‍ ലിസ്റ്റില്‍ ഇവരുടെ പേരുണ്ടായിരുന്നു. തുടര്‍ന്ന് സ്ഥലം കണ്ടെത്തി നല്‍കാന്‍ ആവശ്യപ്പെട്ടു. മാമ്പുഴ വയലിനോട് ചേർന്ന് സ്ഥലം കണ്ടെത്തുകയും പലയിടത്തുനിന്നായി വാങ്ങിയ 50,000 രൂപ ഉപേയാഗിച്ച് സ്ഥലത്തിന് അഡ്വാന്‍സ് നല്‍കുകയും ചെയ്തു.

വീട് നിർമാണ അനുമതിക്കായി പഞ്ചായത്തിലെത്തിയപ്പോള്‍ സ്ഥലം വയലാണെന്നും അപേക്ഷ പരിഗണിക്കാനാവില്ലെന്നും പറഞ്ഞ് ആദ്യം മടക്കി. പിന്നീട് ഗ്രാമസേവകന്‍ ഇടപെട്ട് വയല്‍ കരഭൂമിയായി തരംമാറ്റി നല്‍കി. വീണ്ടും പഞ്ചായത്തിനെ സമീപിച്ചപ്പോൾ ഈ വസ്തുവില്‍ പ്രമാണത്തില്‍ മാത്രമേ വഴിയുള്ളൂവെന്നും അല്ലാതെ വഴിയില്ലെന്നും പറഞ്ഞ് വീണ്ടും മടക്കി.

ഇത്തരത്തില്‍ പല കാരണങ്ങൾ പറഞ്ഞ് അപേക്ഷ നിരസിക്കുകയാണ് പഞ്ചായത്തും ഉദ്യോഗസ്ഥരും. ഒടുവിൽ രണ്ടാഴ്ച മുമ്പ് ബന്ധപ്പെട്ടപ്പോള്‍ നിലവിലെ വസ്തുവില്‍ വീട് അനുവദിക്കാനാവില്ലെന്നും പുതിയവസ്തു കണ്ടെത്തി നല്‍കണമെന്നും കൂടുതല്‍ വിവരങ്ങൾക്കായി ബ്ലോക്ക് പഞ്ചായത്തിനെ ബന്ധപ്പെടാനുമായിരുന്നു നിര്‍ദേശം.

നിലവില്‍ ലൈഫ് എസ്.സി ലിസ്റ്റില്‍ 87ാം സ്ഥാനത്താണ്. അതില്‍നിന്ന് മുന്നിലേക്ക് മാറ്റി നല്‍കാമെന്നും സര്‍ക്കാര്‍ ഫണ്ട് ലഭിക്കുന്നില്ലെന്നുമുള്ള മറുപടിയാണ് കഴിഞ്ഞദിവസം ബ്ലോക്കിലെത്തിയ സുമേയാട് അധികൃതര്‍ പറഞ്ഞ്. അവസ്ഥ വിവരിച്ച് കലക്ടറെ സമീപിച്ചിരുന്നെങ്കിലും അനുകൂല നിലപാടുണ്ടായില്ലെന്ന് സുമ പറഞ്ഞു.

പടുത മറച്ച ഒറ്റമുറിയിൽ അടുപ്പ് കത്തുന്ന വെളിച്ചത്തിലിരുന്നാണ് എട്ടിലും മൂന്നിലും പഠിക്കുന്ന കുട്ടികളുടെ പഠനം. വീട്ടുവാടക കൊടുക്കാന്‍ പണമില്ലാത്തതിനാല്‍ ലൈഫ് പദ്ധതിക്കായി അപേക്ഷിച്ച അഡ്വാൻസ് കൊടുത്ത നാല് സെൻറ് ഭൂമിയില്‍ തന്നെയാണ് 1000 രൂപ തറവാടക നൽകി കുടിലും കെട്ടിയത്.

അരകിലോമീറ്റർദൂരം പോയി മൂന്നൂം നാലും തവണ ചുമന്നാണ് ഓരോ ദിവസത്തെയും ആവശ്യത്തിനുള്ള വെള്ളം ശേഖരിക്കുന്നത്. കുടിലിന് മുന്നില്‍ ആകെ ഉള്ളത് ഒരു മറി മാത്രമാണ്. മക്കളായ സന്ദ്രക്കും സഞ്ജയ്ക്കും സ്‌കൂള്‍ വിട്ട് വീട്ടില്‍ വന്നാല്‍ പഠിക്കാന്‍ വെളിച്ചമില്ല.

അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ഇളമ്പള്ളൂര്‍ എന്‍.എസ്.എച്ച്.എസ്.എസിലേക്ക് ഇരുവരും നടന്നാണ് പോകുന്നത്. രാവിലെ വീട്ടുജോലിക്കും വൈകീട്ട് ചില ക്ഷേത്രങ്ങളില്‍ പൂവില്‍പനക്കും പോയി കിട്ടുന്നത് കൊണ്ടാണ് സുമ നിത്യെചലവുകൾ കഴിയുന്നത്.

Tags:    
News Summary - life mission scheme-housing scheme-life of suma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.