Posted On
date_range Updated On
date_range കല്ലടയാറ്റിൽ യുവാവിനെ കാണാതായതായി സംശയം
കൊട്ടാരക്കര: കല്ലടയാറ്റിൽ ഞാങ്കടവ് പാലത്തിന് സമീപം യുവാവിനെ കാണാതായതായി സംശയം. തേവലപ്പുറം പടിഞ്ഞാറ് വെണ്ടാർ ആലുംപണയിൽ പുത്തൻ വീട്ടിൽ ജി. വിജയകുമാറി(36)നെയാണ് കാണാതായത്. കഴിഞ്ഞരാത്രി മുതൽ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പുത്തൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇയാളുടെ സ്കൂട്ടർ, ചെരിപ്പ്, മൊബൈൽ ഫോൺ എന്നിവ പാലത്തിന് സമീപത്ത് നിന്നും കണ്ടെത്തിയിരുന്നു. തുടർന്ന് അഗ്നിശമന സേനയുടെ സ്കൂബ സംഘം പാലത്തിന് സമീപം വൈകീട്ട് വരെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.