ലോക്​ഡൗണിനിടയിലും വാഹനത്തിൽ കൊണ്ടുനടന്ന്​ വിൽപ്പന; 15 ലിറ്റർ ചാരായവുമായി ഒരാൾ പിടിയിൽ

കൊട്ടാരക്കര (കൊല്ലം): ലോക്​ഡൗണിനിടയിലും  വാഹനത്തിൽ കൊണ്ടുനടന്ന്​ വിൽക്കുകയായിരുന്ന 15 ലിറ്റർ ചാരായവുമായി ഒരാളെ കൊട്ടാരക്കര എക്സൈസ് പിടികൂടി. കോട്ടാത്തല സുരേന്ദ്രലായം വീട്ടിൽ പ്രകാശിനെയാണ്​ (45) പിടികൂടിയത്. ഇയാളിൽനിന്ന് വാറ്റുപകരണങ്ങളും വാഹനവും പിടിച്ചെടുത്തു.

കൊട്ടാരക്കര എക്സൈസ് റെയിഞ്ച് ഓഫിസിലെ പ്രിവൻറിവ് ഓഫിസർ ഷിലു എ, ഗ്രേഡ് പ്രിവൻറിവ് ഓഫിസർമാരായ സന്തോഷ് കുമാർ, രമേശൻ, സി.ഇ.ഒമാരായ വിവേക്, രാകേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - Vehicle-driven sales; Man arrested with 15 liters of liquor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.