അറസ്റ്റിലായ ശ്യാംമോൻ, ശ്യാംലാൽ എന്നിവർ
Posted On
date_range Updated On
date_range സഹോദരങ്ങളെ വെട്ടിപ്പരിക്കേൽപിച്ചവർ പിടിയിൽ
കൊട്ടാരക്കര: പുത്തൂർമുക്ക് കൊടിമുകളിൽ വീട്ടിൽ സന്തോഷിനെയും സഹോദരൻ സുരേഷിനെയും വെട്ടിപ്പരിക്കേൽപിച്ച കേസിൽ രണ്ടുപേർ പിടിയിൽ.
പുത്തൂർമുക്ക് ശ്യാം ഭവനിൽ ശ്യാംമോൻ (34), സഹോദരൻ ശ്യാംലാൽ (30) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. മന്ത്രവാദത്തെച്ചൊല്ലി അയൽവാസികൾ തമ്മിലുള്ള തർക്കമാണ് സംഘർഷത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. പരിക്കേറ്റ സന്തോഷും സുരേഷും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സി.ഐ വി.എസ്. പ്രശാന്ത്, എസ്.ഐമാരായ ആൽബി എസ്. പുതുക്കാട്ടിൽ, സുദർശനൻ, രാജീവ്, സി.പി.ഒ സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.