ലോ​ക്ക​റി​ന്‍റെ ക​ത​ക് മോ​ഷ്ടാ​ക്ക​ൾ കു​ത്തി​തു​റ​ന്ന നി​ല​യി​ൽ

റെയിൽവേ സ്റ്റേഷനിൽ ലോക്കർ കുത്തിത്തുറന്ന് മോഷണം

കൊ​ട്ടാ​ര​ക്ക​ര: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ക​ത​ക് കു​ത്തി​ത്തുറ​ന്ന് മോ​ഷ​ണം. ലോ​ക്ക​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 25000 രൂ​പ അ​പ​ഹ​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ആ​റോ​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. വാ​തി​ലി​ന്റെ പൂ​ട്ട് ത​ക​ർ​ത്ത നി​ല​യി​ലാ​ണ്. മേ​ശ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് ലോ​ക്ക​ർ തു​റ​ന്നാ​ണ് പ​ണം അ​പ​ഹ​രി​ച്ച​ത്.

ത​ക​ർ​ത്ത പൂ​ട്ടും താ​ക്കോ​ൽ കൂ​ട്ട​വും മോ​ഷ്ടാ​ക്ക​ൾ കൊ​ണ്ടു​പോ​യി. ഒ​രാ​ഴ്ച​ത്തെ പ​ണം ഒ​രു​മി​ച്ച് റെ​യി​ൽ​വേ​യി​ൽ അ​ട​യ്​ക്കു​ക​യാ​ണ്​ പ​തി​വ്. അ​ഞ്ച് ദി​വ​സ​ത്തെ ക​ലക്​ഷനാ​ണ് മോ​ഷ​ണം പോ​യ​ത്. 20 വ​ർ​ഷം മു​മ്പ്​ ഇ​ത്ത​ര​ത്തി​ൽ മോ​ഷ​ണം ന​ട​ന്നി​ട്ടു​ണ്ട്. അ​ന്ന് 2500 രൂ​പ​യാ​ണ് ന​ഷ്ട​മാ​യ​ത്. റെ​യി​ൽ​വേ പൊ​ലീ​സും എ​ഴു​കോ​ൺ പൊ​ലീ​സും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags:    
News Summary - Theft at the railway station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.