Posted On
date_range Updated On
date_range വീട്ടുമുറ്റത്ത് പാർക്ക് ചെയ്ത കാർ തനിയെ നീങ്ങി റോഡിനപ്പുറത്തെ വീട്ടിലേക്ക് മറിഞ്ഞു
കൊട്ടാരക്കര (കൊല്ലം): കോട്ടാത്തല ബേക്കറി ജംഗ്ഷനിൽ വീട്ട് മുറ്റത്തെ കാർ പോർച്ചിൽ നിർത്തിയിട്ട കാർ തനിയെ നിരങ്ങി നീങ്ങി അയൽപക്കത്തെ പത്തടി താഴ്ചയുള്ള വീട്ട് മുറ്റത്തേക്ക് മറിഞ്ഞു. എസ്.എസ് ലാൻഡിൽ റിട്ട. ടീച്ചർ സീനയുടെ വീട്ടിലുണ്ടായിരുന്ന കാറാണ് ഇവരുടെ അയൽവാസിയായ തേവന്‍റഴികത്ത് പൊന്നമ്മയുടെ വീട്ട് മുറ്റത്തേക്ക് മറിഞ്ഞത്.
പുത്തൂർ ശാസ്താംകോട്ട റോഡിൽ ഞായറാഴ്ച വൈകീട്ട് അഞ്ചിനാണ് അപകടം. സീനയുടെ കാർ പോർച്ചിൽനിന്നും നിരങ്ങി നീങ്ങിയ കാർ റോഡ് ക്രോസ് ചെയ്ത് മറുവശത്തെ വീടിന്‍റെ മുറ്റത്തേക്ക് മറിയുകയായിരുന്നു.
കാർ റോഡ് ക്രോസ് ചെയ്യുന്ന സമയം അതുവഴി മറ്റ് വാഹനങ്ങൾ കടന്നുവരാഞ്ഞതും പൊന്നമ്മയുടെ വീട്ടുമുറ്റത്ത് ആളില്ലാഞ്ഞതും വൻ അപകടം ഒഴിവാക്കി. പുത്തൂർ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.