Posted On
date_range Updated On
date_range രതികുമാറിന് സ്വന്തം ബൂത്തില്പോലും സ്വാധീനമില്ല; സി.പി.എമ്മിന് ബാധ്യതയായി മാറുമെന്ന് കോണ്ഗ്രസ്
കൊട്ടാരക്കര: കോണ്ഗ്രസ് വിട്ട് സി.പി.എമ്മില് ചേക്കേറിയ മുന് കെ.പി.സി.സി ജനറല് സെക്രട്ടറി ഭാവിയില് സി.പി.എമ്മിന് ബാധ്യതയായി മാറുമെന്ന് കോണ്ഗ്രസ് നേതാക്കള്.
സ്വന്തം ബൂത്തില്പോലും സ്വാധീനമില്ലാത്ത വ്യക്തിയാണ് രതികുമാറെന്നും അവര് ആരോപിച്ചു. നേതാക്കളുടെ കാലുതിരുമ്മി സ്ഥാനമാനങ്ങന് നേടിയശേഷം അത് നഷ്ടപ്പെടുമെന്ന് കണ്ടപ്പോഴാണ് മറുകണ്ടം ചാടിയത്.
പത്രസമ്മേളനത്തില് കെ.പി.സി.സി നിര്വാഹകസമിതിയംഗം പൊടിയന് വര്ഗീസ്, ഡി.സി.സി ജനറല് സെക്രട്ടറി പി. ഹരികുമാര്, ബ്ലോക്ക് പ്രസിഡൻറ് ഒ. രാജന്, യു.ഡി.എഫ് ചെയര്മാന് ബേബി പടിഞ്ഞാറ്റിന്കര എന്നിവര് പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.