വിഷ്ണു
Posted On
date_range Updated On
date_range ബാലികയെ പീഡിപ്പിച്ച പ്രതിക്ക് 43 വർഷം കഠിന തടവും 30,000 രൂപ പിഴയും
കൊട്ടാരക്കര: ഒമ്പത് വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് 43 വർഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ. പ്രതി കടയ്ക്കൽ പുലിപ്പാറ മണികണ്ഠൻചിറ വിഷ്ണു ഭവനിൽ വിഷ്ണുവിനെയാണ് (36 -ഉണ്ണി) കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി അഞ്ജു മീരാ ബിർള ശിക്ഷിച്ചത്. 2021 ഏപ്രിലിൽ നടന്ന സംഭവത്തിൽ 2022 ജൂൺ 28ന് കടയ്ക്കൽ പൊലീസ് ഇൻസ്പെക്ടർ പി.എസ്. രാജേഷ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി ചാർജ് ഷീറ്റ് സമർപ്പിച്ചിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ ഷുഗു സി. തോമസ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.