Posted On
date_range Updated On
date_range വായോധികയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊട്ടാരക്കര: വയോധികയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുവത്തൂർ വല്ലം പ്രീതാ ഭവനിൽ സരളാദേവി (70) നെയാണ് വീടിനു സമീപമുള്ള ഉപയോഗ ശൂന്യമായ വല്ലം കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുളത്തിന് സമീപമുള്ള വ്യാപാര സ്ഥാപനത്തിലെ സി.സി.ടിവിയിൽ വയോധിക കുളത്തിലേക്ക് ഇറങ്ങുന്നതിന്‍റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പുലർച്ചെ വെളുപ്പിന് 5.52 നാണ് വയോധിക കുളത്തിലേക്ക് ഇറങ്ങുന്നത്.
നാട്ടുകാരാണ് മൃതദേഹം കുളത്തിൽ പൊങ്ങി കിടക്കുന്ന രീതിയിൽ കണ്ടത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം കുളത്തിൽ നിന്നെടുത്ത് കൊട്ടാരക്കര താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരേതനായ നാരായണ പിള്ളയാണ് സരളാദേവിയുടെ ഭർത്താവ്. മക്കൾ: കണ്ണൻ, ശ്രീകല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.