കഴിഞ്ഞ ദിവസം പെയ്ത മഴയിൽ നെടുവത്തൂർ ലൈബ്രറി ഭാഗത്തെ ദേശീയ പാതയിലുണ്ടായ വെള്ളക്കെട്ട്
Posted On
date_range Updated On
date_range നെടുവത്തൂർ ലൈബ്രറി പരിസരം വെള്ളകെട്ടായി
കൊട്ടാരക്കര: ചെറിയ മഴയിൽ നെടുവത്തൂർ ലൈബ്രറിക്കു സമീപം ദേശീയപാതയിൽ വലിയ വെള്ളക്കെട്ടായി മാറുന്നു. പൊങ്ങൻപാറയിലേക്ക് പോകുന്ന റോഡിൽ മുകളിൽ നിന്ന് വെള്ളം ഒഴുകിവന്നു ദേശീയപാതയിൽ കെട്ടി കിടക്കുകായണ്. സ്വകാര്യ വ്യക്തി ഓട അടച്ചതുമൂലം മഴവെള്ളം ഒഴുകി സമീപത്തെ തോട്ടിൽ വീഴാതെ റോഡിലേക്കിറങ്ങുകയാണ്. ലൈബ്രറി ഉദ് ഘാടനവുമായി ബന്ധപ്പെട്ട് അടുത്തിടെ സമീപത്തെ ഓടകൾ വൃത്തിയാക്കിയെങ്കിലും വെള്ളം ഒഴുകി പോകുന്നില്ലന്നാണ് പരാതി. ദേശീയപാത കൂടിയായതിനാൽ അമിത വേഗത്തിൽ വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാനും സാധ്യതയേറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.