Posted On
date_range Updated On
date_range മനുരാജിെൻറ കൊലപാതകം; രണ്ടുപേർ കൂടി പിടിയിൽ
കൊട്ടാരക്കര: പൂവറ്റൂർ കിഴക്ക് പുത്തൂർമുക്കിൽ മനുഭവനിൽ മനുരാജിനെ (33) ഭാര്യ അശ്വതിയുടെ വീടിന് സമീപമുള്ള പാറക്കുളത്തിൽ ജൂൺ അഞ്ചിന് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് കൂട്ടുപ്രതികൾ കൂടി അറസ്റ്റിൽ. പുത്തൂർമുക്ക് അന്തമൺ ഷൈൻ ഭവനിൽ ബാബു(63), പട്ടാഴി മരുതമൺഭാഗം പുലി ചാനിവിള വീട്ടിൽ ചന്ദ്രൻ (61) എന്നിവരെയാണ് കൊട്ടാരക്കര െപാലീസ് പിടികൂടിയത്.
മനുരാജിനെ ജൂൺ രണ്ട് മുതൽ കാണാതായതായി ഭാര്യ പരാതിപ്പെട്ടിരുന്നു. തൊട്ടടുത്തദിവസം പാറക്കുളത്തിൽ മനുരാജിെൻറ മൃതശരീരം പൊങ്ങുകയായിരുന്നു. ഒന്നും രണ്ടും പ്രതികളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.