ബേബി
Posted On
date_range Updated On
date_range വെള്ളക്കെട്ടിൽ കാണാതായ ഗൃഹനാഥൻെറ മൃതദേഹം കണ്ടെടുത്തു
കൊട്ടാരക്കര: പുത്തൂർ ചെറുപോയ്കയിൽ വെള്ളക്കെട്ടിൽ കാണാതായ ഗൃഹനാഥൻെറ മൃതദേഹം കണ്ടെത്തി. ചെറുപൊയ്ക കുഴിവിള വീട്ടിൽ ബേബി (56) ആണ് മരിച്ചത്. മീൻപിടിക്കാൻ പോകവേ വെള്ളക്കെട്ടിൽ വീഴുകയായിരുന്നുവെന്നാണ് നിഗമനം.
മീൻ പിടിക്കാനായി വള്ളം നിർത്തിയിട്ട സ്ഥലത്തുള്ള ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേറ്റതാകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയർ ഫോഴ്‌സും സ്‌കൂബാ ടീമും നടത്തിയ തെരച്ചിലിലാണ് മൃതശരീരം കണ്ടെത്തിയത്. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ലത. മക്കൾ: ലീബ, ലിബ. മരുമക്കൾ. ബിജുലാൽ, അനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.