Posted On
date_range Updated On
date_range ബസില്‍ യുവതിയെ ശല്യം ചെയ്തയാള്‍ അറസ്റ്റില്‍
കൊട്ടാരക്കര: കെ.എസ്.ആര്.ടി.സി ബസില്‍ യാത്രക്കാരിയെ ശല്യം ചെയ്തയാള്‍ അറസ്റ്റിലായി. ആലപ്പുഴ കാവാലം മാളിയേക്കല്‍ വീട്ടില്‍ രാജേഷിനെ (51) യാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാത്രി തിരുവല്ലയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസില്‍ സഞ്ചരിച്ച യുവതിക്കാണ് ദുരനുഭവമുണ്ടായത്.
ബസില്‍ വെച്ച് ഇയാളുടെ ശല്യം കാരണം ബസ് കൊട്ടാരക്കരയിലെത്തിയപ്പോള്‍ യുവതി പരാതിപ്പെടുകയായിരുന്നു.
കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ എസ്.ഐമാരായ സി.കെ. വിദ്യാധിരാജ്, ദീപു, പി. വിശ്വനാഥന്, സി.പി.ഒ ജിക്സണ്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.