Posted On
date_range Updated On
date_range യുവതിയെ കൈയേറ്റം ചെയ്ത യുവാവ് അറസ്റ്റിൽ
കൊട്ടാരക്കര: പൊതുസ്ഥലത്ത് യുവതിയെ കൈയേറ്റം ചെയ്ത കേസിൽ യുവാവിനെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി പടനായർകുളങ്ങര ശ്രീലകം വീട്ടിൽ പ്രഭാതിനെ (26) ആണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാവിലെ 11 ഒാടെ കൊട്ടാരക്കര ചന്തമുക്കിൽ െവച്ചാണ് കരുനാഗപ്പള്ളി സ്വദേശിനിയായ യുവതിക്ക് നേരെ യുവാവിെൻറ അതിക്രമമുണ്ടായത്.
യുവതിയും പ്രഭാതും ഒമ്പത് വർഷമായി പ്രണയത്തിലായിരുന്നു. സമീപകാലത്ത് അകന്നതിലുള്ള വിരോധമാണ് യുവതിയെ ആക്രമിക്കാനുണ്ടായ കാരണമെന്ന് പൊലീസ് പറയുന്നു.
വ്യാഴാഴ്ച രാവിലെ കരുനാഗപ്പള്ളിയിൽനിന്ന് ബസിൽ വരുകയായിരുന്ന യുവതിയെ പ്രഭാത് ബൈക്കിൽ പിന്തുടർന്നു. ഭരണിക്കാവിന് സമീപം ഇറങ്ങിയ യുവതിയെ ഭീഷണിപ്പെടുത്തി ബൈക്കിൽ കയറ്റി കൊട്ടാരക്കര ചന്തമുക്കിൽ എത്തിയാണ് അതിക്രമം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.