അനില്കുമാർ
Posted On
date_range Updated On
date_range കെ.എസ്.ആര്.ടി.സി കണ്ടക്ടറെ കൈയേറ്റം ചെയ്തയാള് പിടിയില്
കൊട്ടാരക്കര: കെ.എസ്.ആര്.ടി.സി കണ്ടക്ടറെ കൈയേറ്റം ചെയ്തയാള് പിടിയില്. സദാനന്ദപുരം പത്മവിലാസത്തില് അനില്കുമാറിനെ (36) യാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
പൂവാറില് നിന്ന് കൊട്ടാരക്കരയിലേക്കു വന്ന ബസിലെ കണ്ടക്ടറായ ബിജുപാലിനെയാണ് പനവേലി ജങ്ഷനില് വെച്ച് ടിക്കറ്റിന് പൈസ ചോദിച്ചതിലുള്ള വിരോധത്തില് ഇയാള് കൈയേറ്റം ചെയ്തത്.
കൊട്ടാരക്കര പൊലീസില് നല്കിയ പരാതിയുടെ അസിസ്ഥാനത്തില് നടത്തിയ അന്വേഷണത്തില് എസ്.ഐ സുരേഷ്, സിവില് പൊലീസ് ഓഫിസര് ശ്രീരാജ് എന്നിവരുള്പ്പെട്ട സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.