ബിനു
Posted On
date_range Updated On
date_range വഴിയാത്രക്കാരനെ ആക്രമിച്ചയാൾ പിടിയിൽ
കൊട്ടാരക്കര: വഴിയാത്രക്കാരനെ ആക്രമിച്ച് പരിക്കേൽപിച്ച കേസിലെ പ്രതിയെ കൊട്ടാരക്കര പൊലീസ് പിടികൂടി. കൊട്ടാരക്കര തൃക്കണ്ണമംഗൽ ബിന്ദു ഭവനിൽ ബിനു (37 - വിജയൻ) ആണ് കൊട്ടാരക്കര സി.ഐ ജോസഫ് ലിയോണിെൻറ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കൊട്ടാരക്കര തൃക്കണ്ണമംഗൽ കടലാവിള ആനക്കുഴി പുത്തൻ വീട്ടിൽ ജോസ് സാമുവലിനെ (48) ആണ് ആക്രമിച്ച് പരിക്കേൽപിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച ഉച്ചക്ക് 1.30ന് ജോസ് സാമുവേൽ സുഹൃത്തിെൻറ വീട്ടിൽ പോകാനായി തൃക്കണ്ണമംഗൽ ജങ്ഷനിൽ എത്തിയ സമയം തടിക്കഷണം കൊണ്ട് തലക്കടിച്ച് പരിക്കേൽപിക്കുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.