Posted On
date_range Updated On
date_range കൊട്ടാരക്കര സ്വദേശി സൗദിയിൽ നിര്യാതനായി
ജുബൈൽ: കൊല്ലം കൊട്ടാരക്കര സ്വദേശി മോഹനൻ തങ്കപ്പൻ ആചാരി (63) സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാറിൽ നിര്യാതനായി. പ്രമേഹ രോഗിയായിരുന്ന മോഹനൻ ഹൃദയാഘാതത്തെ തുടർന്ന് അൽ ഖോബാറിലെ ഡോ. സുലൈമാൻ അൽ ഹബീബ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്.
ജുബൈലിലെ ഒരു കമ്പനിയിൽ അക്കൗണ്ടൻറായിരുന്നു. ഡോ. സുലൈമാൻ അൽ ഹബീബ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.