Posted On
date_range Updated On
date_range ഭാര്യയുടെ ആയുർവേദ ക്ലിനിക്ക് കത്തിച്ച കേസിൽ ഭർത്താവ് പിടിയിൽ
കൊട്ടാരക്കര: ഭാര്യ നടത്തിയിരുന്ന ആയുർവേദ ക്ലിനിക്ക് കത്തിച്ച കേസിൽ ഭർത്താവിനെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. വാളകം അമ്പിയിൽ ജെ.പി. ഭവനിൽ ജോൺ ഡാനിയേൽ (67) നെയാണ് അറസ്റ്റ് ചെയ്തു.
പ്രതിയുടെ ഭാര്യ പൊന്നമ്മ ജോൺ വാളകത്ത് നടത്തുന്ന ആയുർവേദ ക്ലിനിക്ക് വെള്ളിയാഴ്ച രാത്രി 7.15നാണ് കത്തിച്ചത്. ക്ലിനിക്കിലെ കട്ടിലും കസേരയും ഉൾപ്പെടെ തീവെച്ച് നശിപ്പിക്കുകയായിരുന്നു. കുടുംബവഴക്കാണ് സംഭവത്തിനുപിന്നിലെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.